പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

അംബികാകുമാരി ജെ

പ്രസിഡൻ്റ്

കെ ജി അജിത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈലജാ കുമാരി

ചെയര്‍പേഴ്സണ്‍ ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആര്‍ മണികണ്ഠന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജ

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രതികുമാരി എല്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്പൊതു വിവരണംഗ്രാമപഞ്ചായത്തിന്‍റെ പേര്      :     വെസ്റ്റ് കല്ലട  ഗ്രാമപഞ്ചായത്ത്റവന്യൂ വില്ലേജ്                  :    വെസ്റ്റ് കല്ലട  , ശാസ്താംകോട്ടതാലൂക്ക്                         :     കുന്നത്തൂര്‍ബ്ലോക്ക്  പഞ്ചായത്ത്           :     ശാസ്താംകോട്ടബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ (2)    :     വേങ്ങ, കടപുഴജില്ലാ പഞ്ചായത്ത്               :     കൊല്ലംജില്ലാ പഞ്ചായത്ത് ഡിവിഷന്‍     :     തൊടിയൂര്‍, കുന്നത്തൂര് അസംബ്ലി മണ്ഡലം             :     കുന്നത്തൂര്‍ (പട്ടികജാതി)പാര്‍ലമെന്‍റ്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുളത്തൂപ്പുഴ മലനിരകളില്‍ നിന്നുത്ഭവിച്ച് പുനലൂര്‍ , പത്തനാപുരം, കുന്നത്തൂര്‍ വഴി കല്ലടയെ സ്പര്‍ശിച്ചാണ് കല്ലടയാര്‍ അഷ്ടമുടിക്കായലില്‍ പതിക്കുന്നത്. കല്ലടയാറിന് 120 കി. മീറ്റര്‍ നീളമുണ്ട്. കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കുള്ളിലാണ് ഈ പ്രദേശം. കൊടുവിള, കൈതക്കോട്ട്, പവിത്രേശ്വരം, ഉപരികുന്ന്, കോട്ടമുകള്‍ , കണത്താര്‍കുന്നം എന്നീ കല്‍പ്രദേശങ്ങളുടെ ഇടയില്‍ കിടക്കുന്ന സ്ഥലത്തിന് കല്ലിട എന്ന പേരുണ്ടായതായി പറയപ്പെടുന്നു. കാലാന്തരത്തില്‍ കല്ലിട കല്ലടയായി. കുളത്തൂപ്പുഴയാറ് എന്നു ആദ്യകാലത്ത് പറഞ്ഞുവന്നിരുന്ന ഈ ആറ് നിരന്നൊഴുകിയിരുന്നതായും ശാസ്താംകോട്ട കായല്‍ ഈ പ്രദേശവുമായി ബന്ധപ്പെട്ടു കിടന്നിരുന്നതായും അക്കാലത്ത് പെരുമണ്‍ മുതല്‍ കണത്താര്‍കുന്നം വരെ കടത്തുണ്ടായിരുന്നതായും പറയുന്നുണ്ട്. വ്യാപാരികള്‍ പാക്കപ്പലില്‍ വന്ന് നങ്കുരമിട്ടിരുന്ന സ്ഥലമാണ് കടക്കപ്പല്‍ കുഴി (കടപ്പാക്കുഴി). ജലാശയത്തിനു നടുക്കുള്ള കൊടുംതുരുത്തും ഈ...

കൂടുതൽ വായിക്കുക