ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കുളത്തൂപ്പുഴ മലനിരകളില്‍ നിന്നുത്ഭവിച്ച് പുനലൂര്‍ , പത്തനാപുരം, കുന്നത്തൂര്‍ വഴി കല്ലടയെ സ്പര്‍ശിച്ചാണ് കല്ലടയാര്‍ അഷ്ടമുടിക്കായലില്‍ പതിക്കുന്നത്. കല്ലടയാറിന് 120 കി. മീറ്റര്‍ നീളമുണ്ട്. കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കുള്ളിലാണ് ഈ പ്രദേശം. കൊടുവിള, കൈതക്കോട്ട്, പവിത്രേശ്വരം, ഉപരികുന്ന്, കോട്ടമുകള്‍ , കണത്താര്‍കുന്നം എന്നീ കല്‍പ്രദേശങ്ങളുടെ ഇടയില്‍ കിടക്കുന്ന സ്ഥലത്തിന് കല്ലിട എന്ന പേരുണ്ടായതായി പറയപ്പെടുന്നു. കാലാന്തരത്തില്‍ കല്ലിട കല്ലടയായി. കുളത്തൂപ്പുഴയാറ് എന്നു ആദ്യകാലത്ത് പറഞ്ഞുവന്നിരുന്ന ഈ ആറ് നിരന്നൊഴുകിയിരുന്നതായും ശാസ്താംകോട്ട കായല്‍ ഈ പ്രദേശവുമായി ബന്ധപ്പെട്ടു കിടന്നിരുന്നതായും അക്കാലത്ത് പെരുമണ്‍ മുതല്‍ കണത്താര്‍കുന്നം വരെ കടത്തുണ്ടായിരുന്നതായും പറയുന്നുണ്ട്. വ്യാപാരികള്‍ പാക്കപ്പലില്‍ വന്ന് നങ്കുരമിട്ടിരുന്ന സ്ഥലമാണ് കടക്കപ്പല്‍ കുഴി (കടപ്പാക്കുഴി). ജലാശയത്തിനു നടുക്കുള്ള കൊടുംതുരുത്തും ഈ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും