2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സോളാര്‍ പദ്ധതി

⚡ വൈദ്യുത പദ്ധതിക്ക് വഴിതുറക്കുന്ന ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് — 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

50 MW വൈദ്യുതി ഉൽപാദനം
500 ഏക്കർ ഏറ്റെടുത്ത ഭൂമി
400+ പങ്കാളികളായ ഉടമകൾ
300+ കോടി പ്രതീക്ഷിത നിക്ഷേപം
3% ലാഭവിഹിതം വസ്തു ഉടമകൾക്ക്
25 വർഷം ഉൽപാദന കരാർ കാലാവധി
അശാസ്ത്രീയ മണലെടുപ്പും ചെളിയെടുപ്പും കാരണം ഊഷരഭൂമിയായി മാറിയ പടിഞ്ഞാറേ കല്ലടയിലെ മുണ്ടകൻപാടം ഒരു കാലത്ത് "ആത്മഹത്യാ മുനമ്പ്" എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നാകട്ടെ നാടിനാകെ മാതൃകയാകുന്ന 50 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം പങ്കാളിയാകുന്ന ആദ്യത്തെ വൈദ്യുത പദ്ധതിയുടെ കേന്ദ്രമായി മുണ്ടകൻപാടം മാറുന്നു.

📌 പദ്ധതിയുടെ വളർച്ച — ഘട്ടങ്ങൾ

  • കമ്പനി രൂപീകരണം 400 ഓളം വരുന്ന ഉടമകളെ ചേർത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'വെസ്റ്റ് കല്ലട നോൺ കൺവൻഷൻ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (WKNCEP)' എന്ന കമ്പനി രജിസ്റ്റർ ചെയ്തു.
  • ഭൂമി കൈമാറ്റം 500 ഓളം ഏക്കർ ഭൂമി കർഷകരിൽ നിന്ന് ഏറ്റെടുത്ത് ഫണ്ടിങ് ഏജൻസിയായ നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന് (NHPC) കൈമാറി.
  • KSEB കരാർ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിതരണത്തിനായി കെഎസ്ഇബി, എൻഎച്ച്പിസിയുമായി കരാർ ഉണ്ടാക്കി.
  • ആഗോള ടെൻഡർ 25 വർഷത്തേക്കുള്ള വൈദ്യുതി ഉൽപാദനത്തിനായി എൻഎച്ച്പിസി ആഗോള ടെൻഡർ ക്ഷണിച്ചു. 300 കോടിയിലധികമാണ് തുടക്കത്തിൽ പ്രതീക്ഷിക്കുന്ന ചെലവ്; ലാഭവിഹിതത്തിന്റെ 3% തുക വസ്തു ഉടമകൾക്ക് ലഭിക്കും.
  • നിർമ്മാണ ഉദ്ഘാടനം എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച്, വെസ്റ്റ് കല്ലട പഞ്ചായത്തിലെ 50 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഫ്ലോട്ടിംഗ് സോളാർ പ്രോജക്ടിന്റെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞു.
1